ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​ര​ണ​ത്തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി
Monday, March 25, 2024 12:46 AM IST
അ​ങ്ങാ​ടി​പ്പു​റം: യേ​ശു​ക്രി​സ്തു രാ​ജ​കീ​യ​മാ​യി ജ​റു​സ​ലേ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​രി​ച്ചു. ഇ​തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മാ​യി. പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ഓ​ശാ​ന​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ നൂ​റു​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. കു​രു​ത്തോ​ല​യു​ടെ വെ​ഞ്ച​രി​പ്പി​നു ശേ​ഷം ഫാ​ത്തി​മ യു​പി സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ന്നു ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​മു​ണ്ടാ​യി. വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ല്‍, ഫാ.​പ​യ​സ് നെ​ല്ലി​യാ​നി​യി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​സി​റി​ള്‍ ഇ​ല​ക്കു​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു മു​ത​ല്‍ ബു​ധ​ന്‍ വ​രെ രാ​വി​ലെ 6.30നും ​വൈ​കി​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 28ന് ​പെ​സ​ഹ​വ്യാ​ഴം തി​രു​ക​ര്‍​മ​ങ്ങ​ള്‍ കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യോ​ടെ രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പൊ​തു​ആ​രാ​ധ​ന​യും ന​ട​ക്കും.

ദുഃ​ഖ​വെ​ള്ളി തി​രു​ക​ര്‍​മ​ങ്ങ​ള്‍ 29ന് ​രാ​വി​ലെ ഏ​ഴി​നു ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ലി​നു ചീ​ര​ട്ടാ​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. 30ന് ​ദുഃ​ഖ​ശ​നി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ഏ​ഴി​നു പു​ത്ത​ന്‍ തീ ​പു​ത്ത​ന്‍ വെ​ള്ളം വെ​ഞ്ച​രി​പ്പ്, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും. ഉ​യി​ര്‍​പ്പു തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ 30ന് ​രാ​ത്രി 10.30ന് ​തു​ട​ങ്ങും. 31ന് ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ണ്ടാ​കും. ഈ​സ്റ്റ​ര്‍ ആ​ഘോ​ഷ​ത്തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​നു സ​മാ​പ​ന​മാ​കും.

അ​ട​യ്ക്കാ​ക്കു​ണ്ട്: അ​ട​യ്ക്കാ​ക്കു​ണ്ട് സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി ഫാ. ​സ​ന്തോ​ഷ് ഇ​രു​പ്പ​ക്കാ​ട്ട് (ഒ​എ​ഫ്എം), കാ​ളി​കാ​വ് സെ​ന്‍റ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി ഫാ. ​ഡൊ​മ​നി​ക്് മു​ട്ട​ത്തു​കു​ഴി എ​ന്നി​വ​ര്‍ ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ വി​ശ്വാ​സി​ക​ള്‍ കൈ​യി​ല്‍ കു​രു​ത്തോ​ല​ക​ളേ​ന്തി പ്ര​ദ​ക്ഷി​ണം ന​ട​ത്തി ഓ​ശാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. പ​ള്ളി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം സ്രാ​മ്പി​ക്ക​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു. കൈ​ക്കാ​ര​ന്‍​മാ​രാ​യ തോ​മ​സ് ഓ​ട​യ്ക്ക​ല്‍, ജോ​ണ്‍​സ​ന്‍ ക​ള​ത്തൂ​ര്‍, സ​ണ്ണി പാ​മ്പാ​ടി​യി​ല്‍, ഡാ​ന്‍റി​സ് മാ​ണി​ക്ക​ത്താ​ഴ​ത്ത്, മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ണ്‍​വെ​ന്‍റി​ലെ മ​ദ​ര്‍ സി​സ്റ്റ​ര്‍ മേ​ഴ്സി​ലി​ന്‍, കാ​റ്റ​ക്കി​സം ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നോ​ജ് വാ​ര​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍ ന​ട​ത്തി​യ ഓ​ശാ​ന തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​സ​ഫ് ഏ​ഴാ​നി​ക്കാ​ട്ട് നേ​തൃ​ത്വം വ​ഹി​ച്ചു. നൂ​റു​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ കു​രു​ത്തോ​ല​ക​ളു​മാ​യി പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

മ​ണി​മൂ​ളി: ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​രു​ണ്‍ പൊ​യ്ക​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ ന​ട​ന്ന ഓ​ശാ​ന ഞാ​യ​ര്‍ ശു​ശ്രൂ​ഷ​ക​ളി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷ​ണ​ത്തി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ബ​ക്കി​ല്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ടി​വ​ണ്ണ അ​ങ്ങാ​ടി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ക​പ്പേ​ള​യി​ലാ​ണ് കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പും കു​രു​ത്തോ​ല വി​ത​ര​ണ​വും ന​ട​ന്ന​ത്.

തു​ട​ര്‍​ന്ന് കു​രു​ത്തോ​ലു​ക​ളു​മാ​യി വി​ശ്വാ​സി​ക​ള്‍ ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ത്തി. നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ന്‍ കു​ഴി​ക്ക​ണ്ട​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍​കി. ചു​ങ്ക​ത്ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ന്‍ ജോ​സ​ഫ് മാ​ര്‍​തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ല്‍​കി. വ​ട​പു​റം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഓ​ഫ് അ​സീ​സി ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ജോ​സ​ഫ് നി​ലം​ത​റ​യി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ജീ​ഷ് ഐ​ലാ​റ്റി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളും ന​ട​ന്ന​ത്. യേ​ശു​ദേ​വ​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​ക​ളി​ലൂ​ടെ​യാ​ണ് വി​ശു​ദ്ധ​വാ​രം ക​ട​ന്നു പോ​വു​ക. ശി​ഷ്യ​മാ​രു​മൊ​ത്ത് യേ​ശു ദേ​വ​ന്‍ ത​ന്‍റെ അ​ന്ത്യ​അ​ത്താ​ഴം പ​ങ്കി​ട്ട​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ 28 ന് ​പെ​സ​ഹ വ്യാ​ഴം ആ​ച​രി​ക്കും.

ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും ഭ​വ​ന​ങ്ങ​ളി​ല്‍ അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും. മ​നു​ഷ്യ​വ​ര്‍​ഗ​ത്തി​ന്‍റെ വീ​ണ്ടെ​ടു​പ്പി​നാ​യി കാ​ല്‍​വ​രി​യി​ലെ മ​ര​ക്കു​രി​ശി​ല്‍ യേ​ശു​ദേ​വ​ന്‍ ത​ന്‍റെ ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ല്‍ 29 ന് ​ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും. നൂ​റു​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക​ള്‍ ന​ട​ക്കും. ഇ​ടി​വ​ണ്ണ സെ​ന്‍റെ തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നു പെ​രു​വ​മ്പാ​ടം കു​രി​ശ​ടി​യി​ലേ​ക്കാ​ണ് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ക. മ​ര​ണ​ത്തെ കീ​ഴ​ട​ക്കി യേ​ശു​ദേ​വ​ന്‍ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ 31 ന് ​ക്രൈ​സ്ത​വ​ര്‍ ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി രൂ​പ​ത​ക്ക് കീ​ഴി​ലു​ള്ള മ​ണി​മൂ​ളി, നി​ല​മ്പൂ​ര്‍ ഫൊ​റോ​ന​ക​ളി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ 30 ന് ​രാ​ത്രി 10 ന് ​മു​മ്പ് ഉ​യി​ര്‍​പ്പ് ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

നി​ല​മ്പൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ഓ​ശാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. ഫാ. ​മാ​ത്യു പെ​രു​മ്പ​ള്ളി കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ശാ​ന കു​ര്‍​ബാ​ന ന​ട​ത്തി. തു​ട​ര്‍​ന്നു കു​രു​ത്തോ​ല​ക​ളു​മാ​യി വി​ശ്വാ​സി​ക​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ക​യും പൂ​ക്ക​ള്‍ വി​ത​റു​ക​യും ചെ​യ്തു. നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തി.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ല്‍ പ്ര​ദ​ക്ഷി​ണ​വും കു​രു​ത്തോ​ല വാ​ഴ്വി​ന്‍റെ ശു​ശ്രൂ​ഷ​യും കു​ര്‍​ബാ​ന​യും ന​ട​ന്നു. വി​കാ​രി ഫാ. ​വി​നോ​ദ് ജോ​സ​ഫ് ച​ട​ങ്ങു​ക​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ​ന​മ​ണ്ണ സെ​ന്‍റ മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ വി​കാ​രി ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

അ​റ​ന്നാ​ടം​പാ​ടം സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ച​ര്‍​ച്ചി​ല്‍ ഓ​ശാ​ന​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ള്‍​ക്കും കു​ര്‍​ബാ​ന​ക്കും ഫാ. ​ബി​നോ ഫി​ലി​പ്പ് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി അ​നീ​ഷ്, ട്ര​സ്റ്റി ചെ​റി​യാ​ന്‍, നി​ല​മ്പൂ​ര്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍, യൂ​ത്ത് സെ​ക്ര​ട്ട​റി വി​പി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.