ചാ​ലി​യാ​ർ മു​ട്ടി​യേ​ൽ വാ​ർ​ഡ് മാ​ലി​ന്യ മു​ക്ത​മാ​കു​ന്നു
Sunday, June 11, 2023 7:24 AM IST
നി​ല​ന്പൂ​ർ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​യേ​ൽ വാ​ർ​ഡി​നെ മാ​ലി​ന്യ​മു​ക്ത വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യും പു​ഴ​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചു. മു​ട്ടി​യേ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു. ച​ട​ങ്ങി​ൽ വാ​ർ​ഡി​നെ മാ​ലി​ന്യ​മു​ക്ത വാ​ർ​ഡാ​യി ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​രേ​ഷ് തോ​ണി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ക​മ്മ​ത്ത്, ന​ഴ്സു​മാ​രാ​യ ശ്രീ​ക​ല, ന​ഹീ​മ, ആ​ശാ വ​ർ​ക്ക​ർ​മാ​രാ​യ റ​സി​യ മ​ട്ടേ​ൽ, പ്ര​മീ​ള, സി​ഡി​എ​സ് അം​ഗം ആ​ബി​ദാ, ന​വ​ധാ​ര ക്ല​ബ് സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ, വ്യാ​പാ​ര പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ്യാ​പ​ക​മാ​യി പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ മ​തി​ൽ​മൂ​ല ഭാ​ഗ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. മു​ട്ടി​യേ​ൽ-​ആ​ഢ്യ​ൻ​പാ​റ റോ​ഡും ശു​ചീ​ക​രി​ച്ചു.