ല​ഹ​രി​ക്കെ​തി​രേ ‘ഒ​രു​തി​രി വെ​ട്ടം’ പ​ദ്ധ​തി​യു​മാ​യി വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Friday, October 7, 2022 12:31 AM IST
എ​ട​ക്ക​ര: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ഹ​രി​ക്കെ​തി​രെ ‘ഒ​രു തി​രി വെ​ട്ടം’ പ​ദ്ധ​തി. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ഒ​ക്ടോ​ബ​ർ 22ന് ​പ​ത്ത് മി​നി​ട്ട് മെ​ഴു​ക് തി​രി ക​ത്തി​ച്ച് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി പ്ര​ഖ്യാ​പ​നം ന​ട​ത്തും. വൈ​കു​ന്നേ​രം 7.30ന് ​എ​ല്ലാ വീ​ടു​ക​ളി​ലും ഒ​രേ സ​മ​യം തി​രി ക​ത്തി​ച്ച് കു​ടും​ബ​നാ​ഥ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. മു​ന്നോ​ടി​യാ​യി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, മ​ത സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക്ക് രൂ​പം ന​ൽ​കും. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ല​ഹ​രി​വി​രു​ദ്ധ സ​മി​തി രൂ​പീ​ക​രി​ച്ച​താ​യി ഉ​റ​പ്പാ​ക്കും.

17ന് ​ക്ല​ബു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ഓ​ട്ടോ ടാ​ക്സി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ പ​ഞ്ചാ​യ​ത്ത്ത​ല യോ​ഗം വി​ളി​ക്കും. 18ന് ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​രും. 19, 20 തി​യ​തി​ക​ളി​ൽ കു​ടും​ബ​ശ്രീ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡ് ത​ല സ​മി​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ്യാ​ഴാ​ഴ്ച വി​ളി​ച്ച് ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഗ്രാമ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ത​ങ്ക​മ്മ നെ​ടു​ന്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​സ​ഫ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​സ​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​രാ​ജേ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​നാ​സ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.