തെങ്ങിൽ നിന്ന് വീണു മരിച്ചു
1495206
Tuesday, January 14, 2025 10:42 PM IST
തിരുവനന്തപുരം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. മേനംകുളം കരിഞ്ഞവയൽ വീട്ടിൽ ജോയി ( 55) ആണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ചന്തവിള ഇലിപ്പകുഴിയിലെ പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കൂടെയുള്ള തൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർനടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത. മക്കൾ: അക്ഷയ്, അക്ഷയ.