ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദീപക്കാഴ്ച ഒരുക്കി
1495400
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോട് അനുബന്ധിച്ച് കിഴക്കേകോട്ട പൗരസമിതി ക്ഷേത്രനടയിൽ ദീപക്കാഴ്ച ഒരുക്കി. മുൻമന്ത്രി വി. എസ്. ശിവകുമാർ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി അംഗം കരമന ജയൻ, ക്ഷേത്ര സുരക്ഷാ വിഭാഗം ഡിസിപി അജിത് മോഹൻ,
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ, നാദം കേരള സെക്രട്ടറി പനമൂട് വിജയകുമാർ തുടങ്ങിയവർ ദീപങ്ങൾ തെളിയിച്ചു.
പൗരസമിതി പ്രസിഡന്റ് പി.കെ.എസ് രാജന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രനെ ആദരിച്ചു. പൗരസമിതി ഭാരവാഹികളായ പവിത്രൻ കിഴക്കേനട, മോഹൻ കരമന ,ഗോപൻ ഗോകുലം, ഹരീഷ് പാളയം ശാസ്തമംഗലം ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.