മരംവീണ് ബൈക്ക് യാത്രികനു പരിക്ക്
1495168
Tuesday, January 14, 2025 6:35 AM IST
നെടുമങ്ങാട്: മരംവീണ് ബൈക്ക് യാത്രികനായ അമ്പൂരി സ്വദേശി സുരേഷ് കുമാർ (44)ന് പരിക്കേറ്റു. നെടുമങ്ങാട് നെട്ടിറച്ചിറയിൽ ഇന്നലെ രാവിലെ 11:15ഓടെയാണ് സംഭവം. പരിക്കേറ്റ സുരേഷ് കുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെ ശേഷം മെഡിക്കൽകോളജിലേക്ക് മാറ്റി.
സുരേഷിന്റെ നെഞ്ചിനാണ് പരിക്കേറ്റത്. മരത്തിന്റെ ചുവട് ഭാഗം ദ്രവിച്ച് ഇരുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.
സ്കൂൾ സമയം കഴിഞ്ഞതിനാലും അപകടസമയം വേറെ വാഹനങ്ങൾ ആ സമയത്ത് കടന്ന് പോകാത്തത് കൊണ്ടും വൻഅപകടം ഒഴിവായി.
ഇത്തരത്തിലുള്ള മരങ്ങൾ അപകട ഭീഷണിയായി റോഡിനരികിൽ നിൽക്കുന്നുവെന്നും അടിയന്തരമായി മറ്റ് മരങ്ങൾ മുറിച്ചു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .