മകര പൊങ്കല്‍ അർപ്പിച്ചു
1495414
Wednesday, January 15, 2025 6:47 AM IST
പാറശാല: ചെങ്കൽ ശിവപാര്‍വതി ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്ത ജനങ്ങള്‍ മകര പൊങ്കല്‍ അര്‍പ്പിക്കാന്‍ എത്തി.
രാവിലെ എട്ടിന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേത്വരത്തില് ശ്രീകോവിലിനു ഉള്ളില്‍ നിന്ന് പകര്‍ന്ന അഗ്നി പണ്ടാര അടുപ്പില്‍ പകര്‍ന്നതോടു കൂടി ക്ഷേത്രത്തിനു ചുറ്റളവില്‍ ഉള്ള പൊങ്കല്‍ അടുപ്പകളിലേയ്ക്ക് ഒരേ സമയം അഗ്നി തെളിഞ്ഞു .
10ന് ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം നിവേദ്യം സമര്പിച്ചതോടുകൂടി മകര പൊങ്കല്‍ സമാപ്തികുറിച്ചു.