പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ പൗർണമിക്കാവിൽ
1495171
Tuesday, January 14, 2025 6:37 AM IST
കോവളം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ നന്ദിയെ സമർപ്പിച്ചു.
ധനുമാസത്തിലെ തിരുവാതിരയും പൗർണമിയും തിങ്കളാഴ്ചയും ഒത്തു ചേർന്ന ദിവസത്തിലാണ് ശിവലിംഗത്തിന് മുന്നിൽ കെ.കൈലാസനാഥൻ നന്ദി വിഗ്രഹ സമർപ്പണം നടത്തിയത്. രാജസ്ഥാനിലെ മാർബിൾ മലയിൽ നിന്നും കൊത്തിയെടുത്ത വെള്ള നിറത്തിലുള്ള നന്ദിയുടെ ഒറ്റക്കൽ വിഗ്രഹമാണ് സമർപ്പിച്ചത്.
20 വർഷത്തോളം നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച രാജ്യത്തെ മുതിർന്ന ഐഎഎസ് ഓഫീസർമാരിൽ ഒരാളാണ് മലയാളിയായ കെ.കൈലാസനാഥൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൗർണമിക്കാവിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.