കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താൻ ശ്രമം
1495403
Wednesday, January 15, 2025 6:37 AM IST
നേമം : കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും ബസില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കരമന -കളിയിക്കാവിള പാതയില്‍ കാരയ്ക്കാമണ്ഡപത്ത് തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് ബസ് തടഞ്ഞ് കഞ്ചാവ് പിടികൂടിയത്. ചെങ്കല്‍ചൂള രാജാജി നഗര്‍ ഫ്ളാറ്റ് നമ്പര്‍ 326 ല്‍ ബിജു (52), മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് മീനുഭവനില്‍ മിഥുന് മധു (22), മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് അജിത ഭവനില്‍ അച്ചുകൃഷ്ണ (27) എന്നിവരെയാണ് പിടികൂടിയത്.
ബിജുവിനെതിരെ കഞ്ചാവ് കടത്തിയതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. അറസ്റ്റു ചെയ്ത പ്രതി കളെ കോടതിയില്‍ ഹാജരാക്കിയ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു.