പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കണം: സീനിയർ ജേർണലിസ്റ്റ് യൂണിയൻ
1495401
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം: പത്ര പ്രവർത്തക പെൻഷൻ 15,000 രൂപയായി വർധിപ്പിക്കണമെന്നും അടുത്ത സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകണമെന്നും സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ആവശ്യപ്പെട്ടു.
പെൻഷൻ വിതരണം സുഗമമാക്കുന്നതിന് ബജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നും തിരുവനന്തപുരത്ത് ചേർന്ന യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പെൻഷൻ ഇനിയും ലഭ്യമാകാത്തവർക്ക് എത്രയും വേഗം അത് അനുവദിക്കുക, അന്പതു ശതമാനം ആശ്രിത പെൻഷൻ നടപ്പിലാക്കുക, ഫെസ്റ്റിവൽ അലവൻസ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
യോഗത്തിൽ പങ്കെടുത്ത കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ..പി. റെജിയും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ഈ ആവശ്യങ്ങളെ പിന്തുണച്ചു. പി.എ. അലക്സാണ്ടർ, കെ. ജനാർദ്ദനൻ നായർ, കെ..എച്ച്.എം. അഷറഫ്, ജെ.ആർ. പറത്തറ, കെ. രാജൻ ബാബു, ഉഷ ശശി,
എം.ടി. ഉദയകുമാർ, സി.പി. സുരേന്ദ്രൻ, എം.രാജ്രേൻ, വി. കൃഷ്ണൻകുട്ടി, എ. സേതുമാധവൻ , കെ.കെ. ഗോപാലൻ, ബി. രാമഭദ്രൻപിള്ള, ആർ. അശോകൻ, എ. ഷൗക്കത്ത് , പി.എസ്.സുരേഷ്, എം.രാജേന്ദ്രപ്രസാദ്, കെ.പി. രാജശേഖരൻ പിള്ള, എസ്. രാജശേഖരൻ പിള്ള, കെ.പി. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.