ഡോ. ആശിഷിന് ശ്രേഷ്ഠപുരസ്കാരം
1495410
Wednesday, January 15, 2025 6:47 AM IST
മെഡിക്കല്‍കോളജ്: അനന്തപുരി സാംസ്കാരിക കൂട്ടായ്മ ഏര്‍പ്പെടുത്തിയ 2024 -ലെ ദന്തല്‍ വിദ്യാഭ്യാസ മേഖലയിലെ ശ്രേഷ്ഠപുരസ്കാരത്തിനു തിരുവനന്തപുരം ഗവ. ദന്തല്‍ കോളജ് ഓറല്‍ മെഡിസിന് ആൻഡ റേഡിയോളജി വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ആര്. ആശിഷ് അര്‍ഹനായി.
ദന്താരോഗ്യ സംരക്ഷണത്തെക്കുറിച്ച് വിവിധ വിദ്യാലയങ്ങളിലും റേഡിയോ, നവമാധ്യമങ്ങള്‍ എന്നിവയിലും നിരവധി പ്രഭാഷണങ്ങള്‍ ഡോ. ആശിഷ് നടത്തുകയുണ്ടായി. ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ മെഡിക്കല്‍ ദന്തല്‍ ജേര്‍ണലുകളിലും ആനുകാലിക മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
19ന് നന്ദാവനം പ്രഫ. എന്‍. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.