പെരുങ്കടവിളയിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന നിലയില്‍
1495406
Wednesday, January 15, 2025 6:37 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ പതിനഞ്ചിലധികം പ്രധാന ഗ്രാമീണ റോഡുകള്‍ പൊട്ടി പൊളിഞ്ഞ് തകർന്ന നിലയിൽ. കാല്‍നട യാത്ര പോലും പലയിടത്തും ദുഷ്ക്കരമെന്ന് നാട്ടുകാർ പറയുന്നു.
അഞ്ച് വര്‍ഷത്തിലധികമായി റീടാറിഗ് പ്രവര്‍ത്തികള്‍ നടക്കുന്നില്ലെന്നും പരാതിയുണ്ട്. ജലജീവന്‍ പദ്ധതിപ്രകാരം സമ്പൂര്‍ണ ശുദ്ധജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് കോണ്‍ക്രീറ്റ് റോഡുകളും, ടാറിട്ട റോഡുകളും വെട്ടി പൊളിച്ച നിലയിലാണ്.
മഴവെള്ളം കുത്തി ഒലിച്ച് ചെളിയും മണ്ണും റോഡിലൂടെ ഒഴുകി അപകടങ്ങള്‍ പതിവാണെന്നും യാത്രക്കാർ പറയുന്നു.
റോഡിലെ പൊടി ശല്യം കാരണം കച്ചവടസ്ഥാപനങ്ങളിലും, റോഡുവക്കിലെ വീടുകളിലുള്ളവരും വളരെ ബുദ്ധിമുട്ടുന്നതായും പരാതിയുണ്ട്. അടിയന്തിരമായി പൊട്ടിപൊളിഞ്ഞ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടി സ്ഥീകരിക്കണമെന്ന് സിപിഐ വിരാലി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.