ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ്് വീട്ടമ്മ മരിച്ചു
1495207
Tuesday, January 14, 2025 10:42 PM IST
കാട്ടാക്കട: ഫ്രിഡ്ജ് തുറക്കുമ്പോൾ വൈദ്യുതാഘാതമേറ്റ വീട്ടമ്മ മരിച്ചു. കള്ളിക്കാട് ഇടവാച്ചൽ ആർജെ ഭവനിൽ ജയ(53)യാണ് മരിച്ചത്.
രാവിലെ 10.30ഓടെയാണ് അപകടം. ഫ്രിഡ്ജ് തുറന്നപ്പോൾ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ ജയയെ ബന്ധുക്കൾചേർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: രാജേന്ദ്രൻ.