ലോകസമാധാന പ്രഘോഷണ പ്രയാണം നടത്തി
1452229
Tuesday, September 10, 2024 6:36 AM IST
വെള്ളറട: ആനപ്പാറ ഹോളിക്രോസ് ദൈവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ലോക സമാധാനത്തിനും ശാന്തിക്കുംവേണ്ടി ലോക സമാധാന പ്രഘോഷണ പ്രയാണം സംഘടിപ്പിച്ചു. മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ നേതൃത്വം നല്കി. വിശ്വസാഹോദര്യവും, മാനവികതയും, സമാധാനവും ഇന്ന് ഏറെ വെല്ലുവിളികള്‍ നേരിടുകയാണെ ന്നു പ്രയാണം ഉദ്ഘാടനം ചെയ് തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തികളിലും സംസ്കാരങ്ങളിലും പരസ്പര സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെ യും സമാധാനത്തിന്റെയും പുതുനാളങ്ങള്തെളിയേണ്ടതുണ്ട്. പരസ്പരം അംഗീകരിക്കാനും കരുതുവാനും ഏവരും ത യാറാകണം. അപരനുവേണ്ടി സ്വയം ചെറുതാകാന്‍ ഓരോ മനസുകളും ഒരുങ്ങണം.
"വിശ്വ ഗുരുനാഥന് യേശു' സ്വന്തം ജീവിതത്തിലൂടെ നമുക്കു നല്കിയസന്ദേശവും അത് തന്നെയാണെ ന്നും മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നും നൂറുകണക്കിനു വിശ്വാസികളാണ് ആനപ്പാറ ജംഗ്ഷനില്‍ എത്തി ചേര്‍ന്നത്.
തുടര്‍ന്ന് ജപമാലകളും കൈകളിലേന്തി ലോക സമാധാനത്തിനുവേണ്ടി പ്രാര്‍ഥനാ മന്ത്രങ്ങളുമുരുവിട്ടു വെളളറട ജംഗ്ഷന് വഴി ആനപ്പാറ ഇടവക ദേവാലയത്തില്‍ എത്തി ചേര്‍ന്നു. ഇടവക സഹവികാരി ഫാ. അരുണ്‍ പി. ജിത്ത്, വിവിധ ശുശ്രൂഷാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.