കുണ്ടറ: കിഴക്കേക്കല്ലട സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം കൊട്ടുപുറം പാട്ടശേരിൽ വീട്ടിൽ മുത്ത് എന്ന് വിളിക്കുന്ന ഹബീബ് ആണ് അറസ്റ്റിലായത്.
കിഴക്കേക്കല്ലട പോലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഒ. ശിവ പ്രകാശിന്റെ നേതൃത്വത്തിൽ, എസ്ഐ ഷാജഹാൻ, എസ് സിപിഒ വിപിൻ, ബിജു, ജിജിമോൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് മലപ്പുറത്തുനിന്ന് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.