യുദ്ധവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു
1443995
Sunday, August 11, 2024 6:46 AM IST
പാറശാല: പൊതു വിദ്യാഭ്യാസ വകുപ്പ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ കാമ്പയിൻ നടത്തി.
നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ഗാന്ധി സ്മാരകത്തില്‍ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞയ്ക്ക് ഗാന്ധി മിത്ര മണ്ഡലം ചെയര്മാന് അഡ്വ.ബി. ജയചന്ദ്രന് നായര്‍ നേതൃത്വം നല്കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇബ്രാഹിം യുദ്ധവിരുദ്ധ സന്ദേശം നല്കി. കോ-ഓർഡിനേറ്റര്‍ ഡോ. രമേഷ് കുമാര്‍ ,മുതിര്‍ന്ന അധ്യാപകന് വേലുക്കുട്ടിപ്പിള്ള , ഗാന്ധിമിത്ര മണ്ഡലം അംഗങ്ങളായ തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂര്‍, ശ്രീകുമാര്‍ , പരശുവയ്ക്കല്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.