വ​ലി​യ​തു​റ: മാ​ലി​ന്യ നി​യ​ന്ത്ര​ണ - സം​സ്ക​ര​ണ രം​ഗ​ത്തെ മി​ക​വി​നു തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു വീ​ണ്ടും ദേ​ശീ​യ പു​ര​സ്കാ​രം. ഗ്രീ​ൻ​ടെ​ക് ഫൗ​ണ്ടേ​ഷ​ന്‍റെ പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ വേ​സ്റ്റ് റീ​സൈ​ക്ലിം​ഗ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​മാ​ണ് എ​യ​ർ​പോ​ർ​ട്ടി​ന് ല​ഭി​ച്ച​ത്.

ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​സ്ഥി​ര മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി അ​വ​ലം​ബി​ച്ച മാ​ലി​ന്യം കു​റ​യ്ക്ക​ൽ, പു​ന​രു​പ​യോ​ഗം, പു​നഃ​സം​സ്‌​ക്ക​രി​ക്ക​ൽ, വീ​ണ്ടെ​ടു​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ ലാ​ൻ​ഡ്‌​ഫി​ൽ ഡൈ​വേ​ർ​ഷ​ൻ നി​ര​ക്ക് 99.50 ശ​ത​മാ​നം എ​ത്തി​യി​ട്ടു​ണ്ട്. 100 ശ​ത​മാ​നം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും എ​യ​ർ​പോ​ർ​ട്ടി​ൽ സം​സ്ക​രി​ക്കു​ന്നു​ണ്ട്.

ഐ​എ​സ്ഒ 14001:2015 അം​ഗീ​കാ​ര​മു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം എ​യ​ർ​പോ​ർ​ട്ടി​ലു​ണ്ട്. വേ​ർ​തി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും റീ​സൈ​ക്ലിം​ഗ് യാ​ർ​ഡി​ലേ​ക്കു മാ​റ്റാ​നും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.