വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി: അശ്വതി തിരുനാൾ ലക്ഷ്മി ഭായി
1441899
Sunday, August 4, 2024 6:08 AM IST
തിരുവനന്തപുരം: വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയെന്നു രാജകുടുംബാംഗം അശ്വതി തിരുനാൾ ലക്ഷ്മി ഭായി. ലോക മലയാളി കൗണ്‍സിൽ 14-ാം സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഹയാത് റിജൻസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
മലയാളികൾ ഐക്യപ്പെടുന്നത് ദുരന്തം വരുന്പോൾ മാത്രമാണെന്നു ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാർ പറഞ്ഞു. ചടങ്ങിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ കീകാട് അധ്യക്ഷനായി. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, സൂരജ് ലാൽ എന്നിവർ പ്രസംഗിച്ചു.
കോണ്‍ഫറൻസിനോട് അനുബന്ധിച്ച് നടത്തിയ ഐ.വി ശശി ഹ്രസ്വചിത്ര മത്സരത്തിൽ വിജയിച്ചവർക്ക് അവാർഡും വിതരണം ചെയ്തു. രാവിലെ നടന്ന ലീഗൽ ഫോറം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അഭിഭാഷകൻ ജോണ്‍ എസ്. റാൽഫ്, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന മെഡിക്കൽ ആൻഡ് ടറിസം സെമിനാർ വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കോണ്‍ഫറൻസ് ജനറൽ കണ്‍വീനർ പി.എം. നായർ ഉദ്ഘാടനം ചെയ്തു.
ഏകജാലക സംവിധാനം സംഘടന ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മപത്രം നൽകുന്ന ചടങ്ങ് ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നിംസ് മെഡിസിറ്റിയുമായി ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള ധാരാണ പത്രം ഒപ്പുവെച്ചു. ഡബ്ലിയുഎംസിയുടെ ഇന്റർനാഷണൽ ഹെൽത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ സ്വാഗതം ആശംസിച്ചു.
ലയണ്‍സ് ക്ലബ് ജില്ലാ ഗവർണർ എം.എ. വഹാബ്, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് കെ.പി. കൃഷ്ണകുമാർ, യൂറോപ്പ് മേഖല പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, ഡോ. മനോജ് കല്ലൂർ എന്നിവർ ആശംസ അർപ്പിച്ചു പ്രസംഗിച്ചു. ഡോ. ഷറഫുദീൻ കടന്പോട് നന്ദി പറഞ്ഞു.