സാൽവേഷൻ ആർമി രാജ്യാന്തര സെക്രട്ടറിമാർ ഇന്ന് തലസ്ഥാനത്തെത്തും
1441898
Sunday, August 4, 2024 6:08 AM IST
തിരുവനന്തപുരം: അഞ്ചു ദിവസത്തെ സന്ദർശനത്തിനായി സാൽവേഷൻ ആർമി സഭയുടെ രാജ്യാന്തര സെക്രട്ടറിമാരായ കമ്മീഷണർ ജോണ്‍ കുമാർ ദാസരിയും കമ്മീഷണർ മണികുമാരി ദാസരിയും ഇന്ന് തലസ്ഥാനത്തെത്തും.
രാത്രി 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സംസ്ഥാനാധിപൻ കേണൽ ജോണ്‍ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റ് കേണൽ രത്നകുമാരി പൊളിമെറ്റ്ല എന്നിവരുടെ നേതൃത്വത്തിൽ വരവേല്പ് നൽകും. നാളെ രാവിലെ ഒന്പതിനു കവടിയാർ പ്രീയാഹാളിൽ സ്വാഗതയോഗം നടക്കും.
സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ച, കോർ കൗണ്‍സിൽ അംഗങ്ങളുടെ യോഗം, യുവജന, വനിതാ മീറ്റിംഗുകൾ, ഓഫീസേഴ്സ് മീറ്റിംഗ് എന്നിവയിൽ ഇരുവരും സംബന്ധിക്കും.
രാജ്യാന്തര സെക്രട്ടറിയായതിനു് ശേഷമുള്ള ആദ്യ കേരള സന്ദർശനമാണിത്. ഒന്പതിനു രാത്രി 10.45 ന് മടങ്ങും.