ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് സഹായഹസ്തം എത്തിച്ചു
1441895
Sunday, August 4, 2024 6:08 AM IST
നെയ്യാറ്റിന്‍കര : നഗരസഭയിലെ മുള്ളറവിള വാർഡ് കൗൺസിലർ ഷീബ സജുവിന്റെ നേതൃത്വത്തിൽ നഗരസഭ കളക്ഷൻ പോയിന്റില്‍ വയനാടിലെ ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങള്‍ എത്തിച്ചു.
കാഞ്ഞിരംകുളം പികെഎസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശേഖരിച്ച അവശ്യസാധനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നഗരസഭ കളക്ഷന്‍ സെന്ററിന് കൈമാറി. അമാസ് കേരള സമാഹരിച്ച അവശ്യസാധനങ്ങള്‍ മുന്‍ കൗണ്‍സിലര്‍ വി. കേശവന്‍കുട്ടി.
അമാസ് ഡയറക്ടര്‍ ടോമി എന്നിവര്‍ ചേര്‍ന്ന് നഗരസഭ ചെയര്മാന് പി.കെ രാജമോഹനനെ ഏല്‍പ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് ഭാരവാഹികളും വയനാടിലെ ക്യാന്പുകളിലേയ്ക്ക് അവശ്യസാധനങ്ങള്‍ നല്കി.