സഹായ ഹസ്തവുമായി ആര്യനാട് പഞ്ചായത്തും
1441894
Sunday, August 4, 2024 6:08 AM IST
നെടുമങ്ങാട് : വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായമെത്തിക്കാനൊരുങ്ങി ആര്യനാട് പഞ്ചായത്ത്. സർക്കാർ നിർദേശാനുസരണമുള്ള സഹായം എത്തിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, ലൈബ്രറികൾ, തുടങ്ങി മറ്റ് ഇതര സന്നദ്ധ സംഘടനകൾക്കും പൊതുജനങ്ങൾക്കും ആറിന് വൈകുന്നേരം അഞ്ചുവരെ പഞ്ചായത്ത് ഓഫീസിൽ എത്തിക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.