"സ്നേഹഭവനം' സ്വാഗതസംഘം ചേര്‍ന്നു
1441893
Sunday, August 4, 2024 6:08 AM IST
നെയ്യാറ്റിന്‍കര: നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷിക്കാരായ രണ്ടു വിദ്യാര്‍ഥി സഹോദരങ്ങള്‍ക്ക് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന സ്നേഹഭവനത്തിന്റെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട സ്വാഗതസംഘം യോഗം ചേര്‍ന്നു. വീട് നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ എസ്.കെ അനില്‍കുമാര്‍ അറിയിച്ചു.
സ്കൂളിലെ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപക- അനധ്യാപകരുടെയും നിരവധി സുമനസുകളുടെയും സഹായം കൂടാതെ അതിയന്നൂര്‍ പഞ്ചായത്തിന്റെ സഹകരണവും സ്നേഹഭവനം യാഥാര്ഥ്യമാക്കുന്നതിനിടയാക്കിയിട്ടുണ്ട്.
കപ്പേം കാപ്പീം കട നടത്തിയും ന്യൂസ് പേപ്പര്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചും സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി. സ്വാഗത സംഘം യോഗത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍ ബ്രൈറ്റ് വരവ് -ചെലവ് കണക്ക് അവതരിപ്പിച്ചു.
മുന്‍ പിടിഎ പ്രസിഡന്റ് ഗിരീഷ് പരുത്തിമഠം അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് അഡ്വ. എസ്.എസ്.ഷാജി, വാര്‍ഡ് മെന്പര് അജിത, പ്രിന്‍സിപ്പാള്‍ എസ്.കെ.അനില്‍കുമാര്‍, ഹെഡ് മിസ്ട്രസ് ശ്രീകല, എന്‍എസ്എസ് പിഎസി അംഗം ഡോ. ജെ. ഉണ്ണികൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി ജോണ്‍ വിക്ടര്‍, ഡോ. എസ്.എം. ഫസിലുദ്ദീന്‍, എം.എം ജയന്, ധന്യ തുടങ്ങിയവർ സംബന്ധിച്ചു.