വയനാട് ദുരന്തം: വീട് നിർമാണത്തിനായ് വിവിധ ചലഞ്ചുകളുമായി എഐവൈഎഫ്
1441892
Sunday, August 4, 2024 6:08 AM IST
നെടുമങ്ങാട് : വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എഐവൈഎഫ് നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണത്തിന്റെ ഭാഗമായി എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിക്കുന്നതിന് തുടക്കമായി.
പാഴ്സ്തുക്കളും, ന്യൂസ് പേപ്പർ ചലഞ്ചും ഉൾപ്പെടെയുള്ളവയ്ക്ക് തുടക്കം കുറിച്ചു. അരുവിക്കര മണ്ഡലത്തിലെ മഞ്ചംമൂല യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്.ലാൽ ന്യൂസ് പേപ്പർ ഏറ്റുവാങ്ങി തുടക്കം കുറിച്ചു .
പറണ്ടോട്, എലിയാവൂർ യൂണിറ്റുകളിൽ മണ്ഡലം സെക്രടറി സന്ദീപ്, പ്രസിഡന്റ് ആഷിക് സജീവ്, മേഖല വൈസ് പ്രസിഡന്റ് അതുൽ, അമീർ, ശ്യം, അരുൺ, സേതു, അൽ അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.