‘50 കിലോയുള്ള മരച്ചീനി’
1441891
Sunday, August 4, 2024 6:08 AM IST
നെയ്യാറ്റിന്‍കര : അന്‍പത് കിലോയിലേറെ ഭാരമുള്ള വെള്ളപ്പിരിയന്‍ മരച്ചീനി വിളവുമായി നെയ്യാറ്റിൻകര വ്ളാത്താങ്കര സ്വദേശി ശശി. കര്‍ഷക കുടുംബാംഗമായ ശശി മണ്ണിനോട് വല്ലാത്ത ഹൃദയാഭിമുഖ്യമുള്ള കൃഷിക്കാരനാണ്.
വ്ളാത്താങ്കരയ്ക്കു സമീപം കൃഷിയിടം പാട്ടത്തിനെടുത്താണ് ഇപ്പോള്‍ മരച്ചീനി കൃഷി ചെയ്യുന്നത്. സാധാരണ മരച്ചീനിയിനങ്ങള്ക്ക് വിളവെടുപ്പിനായി ആറു മുതല്‍ എട്ടുമാസം വരെ കാലാവധിയാണ് ആവശ്യം.
വെള്ളപ്പിരിയന്‍ മരച്ചീനിക്ക് കൂടുതല്‍ സമയം വേണമെന്നതാണ് ശ്രദ്ധേയം. പത്തു മുതല്‍ പന്ത്രണ്ട് മാസത്തിനു ശേഷമേ വിളവെടുപ്പിന് സജ്ജമാകുകയുള്ളൂ. ജൈവവളങ്ങളാണ് ശശി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം സിടിസിആര്‍ഐയിൽ ഈയിടെ നടന്ന കിഴങ്ങുവർഗവിളകളുടെ പ്രദർശന മേളയിൽ ശശിയുടെ കൃഷിയിടത്തില്‍ നിന്നുള്ള 75 കിലോയിലധികം ഭാരം വരുന്ന മരച്ചീനി ഉള്‍പ്പെട്ടിരുന്നു.