സ്വദേശി ഫെസ്റ്റിവൽ ഉത്പന്ന പ്രദർശനം ഇന്നു സമാപിക്കും
1441889
Sunday, August 4, 2024 5:58 AM IST
തിരുവനന്തപുരം: ഒരു മാസത്തോളം ആയി വൈഎംസിഎ ഹാളിൽ നടന്ന വരുന്ന സ്വദേശി ഉത്പന്ന പ്രദർശന വില്പന മേള ഇന്ന് സമാപിക്കും. കൊളസ്റ്ററോളിനുള്ള കൊളസ്റ്ററോൾ നിവാരണി, വയറടപ്പിനുള്ള ജാതിക്കാ ടോൺ, പ്രഷർ, പ്രമേഹരോഗികൾക്ക് നെല്ലിക്ക കാന്താരി പാനീയം,പച്ചമാങ്ങ കാന്താരി പാനീയം, ഇഞ്ചിയും നാരങ്ങയും കൊണ്ടുള്ള ലമൺ ജിഞ്ചർ സ്ക്വാഷ്, ചക്ക പേഡ, ചക്ക വരട്ടി,പ്രമേഹരോഗികൾക്കുകഴിക്കുവാൻ ഉണക്കചക്കച്ചുള തുടങ്ങിയ വൈവിദ്യമുള്ള ഒട്ടേറെ നാടൻ ഉത്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് വളരെയേറെ സഹായകമായ ചെറുധാന്യങ്ങൾ. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ പരമ്പരാഗത അരി ഉത്പ്പന്നങ്ങൾ. രക്തത്തിലെ ശ്വേതാണുക്കളെ വർദ്ധിപ്പിക്കുന്ന മാതള സ്ക്വാഷ്, ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഞാവൽപഴ സ്ക്വാഷ്, രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന നെല്ലിക്കാ സ്ക്വാഷ്,
നെല്ലിക്കാ ജാം,നെല്ലിക്കാപൊടി, രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന നറുനീണ്ടി സ്വാഷ്, മാമ്പഴ സ്ക്വാഷ്, വിവിധതരം നാടൻ അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, നാടൻ പഴങ്ങളിൽ നിന്നുള്ള ജാമുകൾ, തേൻ നെല്ലിക്ക, നാടൻ പലഹാരങ്ങൾ എന്നിവ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഇനങ്ങളാണ്.