സിപിഐ ദുരിതാശ്വാസ ഫണ്ട് ശേഖരണം തുടങ്ങി
1441888
Sunday, August 4, 2024 5:58 AM IST
വെള്ളറട: ദുരന്തത്തില്‍പ്പെട്ട ജനതയെ സഹായിക്കാന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ ആഖ്വാനം ചെയ്ത ഫണ്ട് കളക്ഷന്‍ വെള്ളറട മണ്ഡലത്തിലെ കള്ളിക്കാട് തുടക്കം കുറിച്ചു.
വ്യാപര സ്ഥാപനങ്ങളും വീടുകളും കയറി വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായ് 4,5,6 തീയതികളില്‍ ഫണ്ട് പ്രവര്‍ത്തനം തുടരും. പ്രവര്‍ത്തകര്‍ ശേഖരിച്ച ഫണ്ടിന്റെ ആദ്യഘട്ടം കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ക്യഷ്ണ പ്രശാന്തില്‍ നിന്നും ജില്ലാ എക്സി.അംഗം ഗോപന് കളളിക്കാട് ഏറ്റുവാങ്ങി.
സിപിഐ വെളളറട മണ്ഡലം അസി.സെക്രട്ടറി സി.ജനാര്ദ്ദനന് , കൃഷ്ണ പ്രശാന്ത്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജിജി കുമാര്‍, അഭിജിത്ത്, സുരേന്ദ്രന്, അഖില്‍ ശിവന് ,രാകേഷ് നാഥ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.