ലഹരിക്കെതിരെ യുവജന മഹാറാലി ഇന്ന്
1441885
Sunday, August 4, 2024 5:58 AM IST
വെള്ളറട: വെള്ളറട ഡിസ്ട്രിക്ട് യുവജന സംഘടന യുവജന വാരവുമായി ബന്ധപ്പെട്ട് നടത്തുന്ന യുവജന മഹാറാലി ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് വെള്ളറട ജെഎം ഹാളില്‍നിന്നും തുടങ്ങി വെള്ളറട ജംഗ്ഷന് വഴി ഡിസ്ട്രിക്ട് സെന്ററില്‍ സമാപിക്കും. "നാം ക്രിസ്തുവിന്റെ മുഖം’ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ലഹരിക്കെതിരേയും പരിസ്ഥിതി ചൂഷണത്തിനെതിരേയും സമകാലിക വിഷയങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ റാലിയാണ് നടത്തുന്നത്. വെള്ളറട ഡിസ്ട്രിക്ടിന്റെ കീഴില്‍ വരുന്ന 12 സഭകള്‍ ഇതില്‍ പങ്കെടുക്കുന്നു.
വെള്ളറട ഏരിയ ചെയര്മാന് റവ. ധര്‍മ്മരാജ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ റവ. റിജു താപസ് ഡിസ്ട്രിക്ട് യുവജന സംഘടന സെക്രട്ടറി, അതുല്‍ ഷൈന്‍ വെള്ളറട യുവജന സംഘടന കോ-ഓർഡിനേറ്റര്‍, റവ. സജിന്വെള്ളറട ഏരിയ കോ-ഓർഡിനേറ്റര്‍, ഇവാഞ്ചലിസ്റ്റ് ഷിന്റോ സ്റ്റാന്‍ലി എന്നിവർ നേതൃത്വം നല്‍കും.