ബിരുദദാന ചടങ്ങും കോളേജ് ഡേയും സംഘടിപ്പിച്ചു
1441884
Sunday, August 4, 2024 5:58 AM IST
വെഞ്ഞാറമൂട്: ശ്രീ ഗോകുലം നഴ്സിംഗ് കോളജിലെ ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി, എം എസ്സി എന്നീ നഴ്സിംഗ് കോഴ്സുകളിലെ പതിനൊന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങും കോളേജ് ഡേയും സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് ആ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ മുഖ്യപ്രഭാഷണം നടത്തി. കേരള നഴ്സിംഗ് കൗൺസിൽ രജിട്രാർ ഡോ. സോനാ പി.എസ്. മുഖ്യാതിഥിയായിരുന്നു. നഴ്സിംഗ് കോളജ് വൈസ് പ്രൻസിപ്പൽ ഡോ. ലിജോ ആർ. നാഥ് , ജി.ജി. ഹോസ്പിറ്റൽ എം.ഡി ഡോ. ഷീജാമനോജ് , ലെഫ് കേണൽ (റിട്ട) പ്രഫ.മീരാ കെ, പിള്ള,
മെഡിക്കൽ കോളജ് ഡീൻ ഡോ. ചന്ദ്രമോഹൻ, പ്രൻസിപ്പൽ ഡോ. നന്ദിനി, പ്രഫ ശ്രീലക്ഷ്മി, ഡോ. ഹെബ്സിബ , പ്രഫ. സ്മിത എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സർവ്വകലാശാല നടത്തിയ എം എസ്സി നഴ്സിംഗ് ചൈൽഡ് ഹെൽത്ത് നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എൽ.എം.മീനുവിനെ ചടങ്ങിൽ അനുമോദിച്ചു.