വയനാടിനായി കൈകോര്‍ത്ത് തിരുവനന്തപുരം വിമാനത്താവളം
1441883
Sunday, August 4, 2024 5:58 AM IST
വലിയതുറ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി കൈകോര്‍ത്ത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം.
ദുരന്തത്തെ അതിജീവിച്ചവര്‍ക്കായി പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വരെ സമാഹരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനു കൈമാറി.
വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വകുപ്പുകളിലെ ജീവനക്കാരും ദൗത്യത്തില്‍ പങ്കാളികളായി.