അപകടഭീഷണി ഉയര്‍ത്തി പൊളിഞ്ഞ സ്ലാബുകള്‍
1441882
Sunday, August 4, 2024 5:58 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര നഗരസഭയിൽ തൊഴുക്കൽ വാർഡിൽ വഴുതൂർ പന്തപ്ലാവിള നിന്നും ഏറത്തുവീട് കുളത്തിലേക്കുള്ള ചാനൽ ബണ്ടു റോഡിലെ പൊട്ടിയ സ്ലാബ് അപകടഭീഷണിയുയര്‍ത്തുന്നു. നാലടിയില്‍ കൂടുതൽ താഴ്ചയുള്ള കനാലിന്റെ മുകളിലെ സ്ലാബാണ് പൊട്ടി പൊളിഞ്ഞിരിക്കുന്നത്.
മാത്രമല്ല, ബണ്ടു റോഡു തുടങ്ങുന്നതുമുതൽ ഏറത്തുവീട് കുളംവരെയുള്ള സ്ലാബുകൾ ഏതാണ്ട് 40 വർഷങ്ങൾക്കു മുൻപു നിർമ്മിച്ചവയാണ്. ഇവയില്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണെന്നും അടിയന്തരമായി പരിഹാരം കാണണമെന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.