ഉമ്മൻ ചാണ്ടി അനുസ്മരണം മാറ്റിവച്ചു
1441670
Saturday, August 3, 2024 6:49 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണമായി സമ്മോഹനം ഒന്പതിനു പ്രസ് ക്ലബ്ബിൽ നടത്താൻ നിശ്ചയിച്ചിരുന്ന 12 മണിക്കൂർ അഖണ്ഡപ്രഭാഷണവേദി വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി ചെയർമാൻ വിതുര ശശിയും ജനറൽ കണ്‍വീനർ പിരപ്പൻകോട് സുഭാഷും അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ അകമഴിഞ്ഞ സഹായങ്ങൾ ലഭിച്ചിട്ടുള്ള സാധാരണക്കാരായ ആളുകൾക്ക് മനസു തുറക്കാനും അദ്ദേഹത്തെ സ്മരിക്കാനുമാണ് പരിപാടി സംഘടി പ്പിച്ചിരുന്നത് . നിശ്ചയിച്ചിരുന്ന പരിപാടി മറ്റൊരവസരത്തിൽ നടത്താൻ സമ്മോഹനം വർക്കിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു.