ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
1441669
Saturday, August 3, 2024 6:49 AM IST
പാറശാല : ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ സീറോ ടു മേക്കര്‍ എന്ന ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.
എന്‍ ക്യൂബ് ലാബുമായി സഹകരിച്ച് നിര്‍മിത ബുദ്ധി , കോഡിംഗ്, ഇലക്ട്രോണിക്സ്, മെക്കാട്രോണിക്സ് എന്നിവയില്‍ കേന്ദ്രീ കരിച്ചാണ് ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളിലെ അടല്‍ ടിങ്കറിംഗ് ലാബില്‍ ശില്പശാല സംഘടിപ്പിച്ചത്. ഏഴ്, എട്ട് ക്ലാസുകളിലെ തെരഞ്ഞടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ശില്പശാലയില് പങ്കെടുത്തത്.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ എംഐടി ബിരുദധാരിയും മലേഷ്യയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസറും നിലവില്‍ എന്‍ക്യൂബ് ലാബ്സിന്റെ മാനേജിംഗ് ഡയറക്ടറുമായ രാജേഷ് നായരാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്.