കുടിവെള്ളം മുടങ്ങിയിട്ട് 11 ദിവസം: റോഡ് ഉപരോധിച്ച് നാട്ടുകാർ
1441667
Saturday, August 3, 2024 6:49 AM IST
പേരൂർക്കട: പതിനൊന്നാം ദിനവും കുടിവെള്ളം മുട്ടിയതിനെ തുടർന്ന് വലിയശാലയിൽ നാട്ടുകാർ റോഡ് ഉപരോധം നടത്തി. 150 ഓളം വരുന്ന പ്രദേശവാസികളാണ് മേട്ടുക്കട ജംഗ്ഷനിൽ റോഡ് ഉപരോധിച്ചത്. ഇന്നലെ രാത്രി 9.30നായിരുന്നു റോഡ് ഉപരോധം.
മേട്ടുക്കട ജംഗ്ഷനിൽ പൈപ്പിലെ അടവാണ് പ്രശ്നത്തിന് കാരണമെന്ന് വാട്ടർ അഥോറിറ്റി കണ്ടെത്തിയിരുന്നു.
എന്നാൽ അത് പരിഹരിക്കാൻ ഇന്നലെയും സാധിക്കാത്തതിനെ തുടർന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉപരോധസമരവുമായി മുന്നിട്ടിറങ്ങിയത്.