വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി ഒരാള്‍ പിടിയില്‍
1441666
Saturday, August 3, 2024 6:45 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ കൊല്ലം സ്വദേശി പിടിയിലായി.
കൊല്ലം വെളിച്ചിക്കാല കുടമണ് തട്ടവിള പുത്തന്‍വീട്ടില്‍ അലിയാരുകുട്ടിയുടെ മകന് നൗഷാദിനെ (54) യാണ് അധികൃതര്‍ പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ സൗദിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍ . എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആധാറിലെ വിലാസവും പാസ്പോര്‍ട്ടിലെ വിലാസവും വ്യത്യാസമായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാസ്പോര്‍ട്ട് വ്യാജമായി നിര്‍മിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ നൗഷാദിനെ തടഞ്ഞുവച്ച് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ റിമാന്‍ഡ് ചെയ്തു.