നാളെ പ്രാര്‍ഥനാ ദിനം
1441662
Saturday, August 3, 2024 6:45 AM IST
നെയ്യാറ്റിന്‍കര : വയനാട് മേപ്പാടില് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ശക്തമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് നെയ്യാറ്റിന്‍കര രൂപതയിലെ ദേവാലയങ്ങളില്‍ നാളെ പ്രാർഥനാ ദിനം ആചരിക്കും.
പള്ളികളില്‍ പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. 11ന് ഇടവകകളിലെ കാണിക്കകള്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി സ്വരൂപീക്കുമെന്നും രൂപത അറിയിച്ചു.
കൂടാതെ കെഎല്‍സിഎ, കെഎല്‍സിഡബ്ള്യുഎ, കെസിവൈഎം, വിന്‍സന്റ് ഡി.പോള്‍, നിഡ്സ് തുടങ്ങിയ സംഘടനകളും സമിതികളും ശേഖരിക്കുന്ന വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍,
മറ്റിതര സഹായങ്ങള്‍ അതാത് സമിതികളും സംഘടനകളും അവരുടെ രൂപത ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപത കേന്ദ്രത്തില്‍ എത്തിക്കും. ദുരന്തത്തില്‍ അകപെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കണമെന്നും രൂപത അറിയിച്ചു.