പോ​ക്സോ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Saturday, August 3, 2024 6:45 AM IST
കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വ​യ്യാ​റ്റി​ൻ​ക​ര കു​ള​പ്പാ​റ മു​ബീ​ന മ​ൻ​സി​ൽ സാ​ഹി​ൻ ക​മാ​ൽ (29) നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ്ര​തി വാ​ട​ക​യ്ക്ക് എ​ടു​ത്ത മു​റി​യി​ലെ​ത്തി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി വി​വ​രം സ്കൂ​ളി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി മ​ഞ്ജു ലാ​ൽ, കി​ളി​മാ​നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​സാ​റു​ദീ​ൻ, രാ​ജി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.


കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.