റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: ക്രൈസ്റ്റ് നഗറിന് മൂന്നാം സ്ഥാനം
1441660
Saturday, August 3, 2024 6:45 AM IST
തിരുവനന്തപുരം: സൗത്ത് സോണ്‍ സഹോദയ ഇന്റർസ്കൂൾ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ശ്രീപാർവതി (ക്ലാസ് രണ്ട്), ശശാന്ത്(ക്ലാസ് 11), അരുന്ധതി വർമ (ക്ലാസ് ആറ്) ധ്യാൻ നിരഞ്ജൻ (ക്ലാസ് നാല്)എന്നിവർ സ്വർണമെഡലും ഐഷത്ത് ലോറിൻ (ക്ലാസ് ആറ്)വെള്ളിയും നമിഷ്നാഥ് (ക്ലാസ് ഒന്ന്)വെങ്കലവും കരസ്ഥമാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സായി കൃഷ്ണ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഈ കായിക വിരുന്നിൽ 25 ഓളം സ്കൂളുകൾ പങ്കെടുത്തു.
സൗത്ത് സോണ്‍ സഹോദയ പ്രസിഡന്റ് ഫാ ജോഷി മായംപറന്പിൽ സിഎം ഐ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ വിജയികളെ അനുമോദിച്ചു .