വിമൻസ് കോളജ് ഹോസ്റ്റലിന്റെ മതില് ഇടിഞ്ഞു വീണു
1441659
Saturday, August 3, 2024 6:45 AM IST
പേരൂര്‍ക്കട: വഴുതക്കാട് വിമൻസ് കോളജ് ഹോസ്റ്റല്‍ കോമ്പൗണ്ടിന്റെ മതില് ഇടുഞ്ഞു വീണു. ശക്തമായ മഴയിലാണ് കരിങ്കല്‍ക്കെട്ട് ഇടിഞ്ഞുവീണത്. ചില മെറ്റലുകള്‍ റോഡിലേക്ക് വീണെങ്കിലും വാഹനയാത്രികര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോളജില്‍ നിന്ന് ബേക്കറി ജംഗ്ഷനിലേക്കു വരുന്ന ഒണ്‍വേ റോഡിലേക്കാണ് കരിങ്കല്ലുകള്‍ അടര്‍ന്നു വീണത്. കല്‍ക്കെട്ടിന്റെ ബലക്ഷയമാണ് മതില് ഇടിഞ്ഞുവീഴാന്‍ കാരണമായത്.
മതിലിന്റെ 30 മീറ്ററോളം ഭാഗം മണ്ണുള്‍പ്പെടെ നിലംപൊത്തുകയായിരുന്നു. ട്രാഫിക് പോലീസ് എത്തി സ്ഥലത്ത് സേഫ്റ്റി കോണുകള്‍ സ്ഥാപിച്ചാണ് അപകടാവസ്ഥ ഇല്ലാതാക്കിയത്. തുടര്‍ന്ന് തൊഴിലാളികള്‍ എത്തി മതിലിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ മതില് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.