വന്ദേഭാരത് ട്രെയിനു നേരേ വീണ്ടും കല്ലേറ്
1441657
Saturday, August 3, 2024 6:45 AM IST
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനു നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും ചിറയിൻകീഴ്-പെരുങ്ങുഴിക്കും ഇടയിൽ ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് കല്ലേറുണ്ടായത്. അക്രമത്തിൽ സി-4 കോച്ചിലെ സീറ്റ് നന്പർ 74നു മുന്നിലെ ചില്ല് പൊട്ടി. യാത്രക്കാർക്ക് പരിക്കില്ല. ട്രെയിൻ നിർത്തിയിടേണ്ട സാഹചര്യമുണ്ടാകാത്തതിനാൽ യാത്ര തുടർന്നു. റെയിൽവേ പോലീസും മംഗലപുരം പോലീസും അന്വേഷണം ആരംഭിച്ചു.
തൃശൂരിൽ കഴിഞ്ഞ മാസം വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ രണ്ടു കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്. തിരുവനന്തപുരത്ത് നിന്ന് കാസർകോഡേക്ക് പോവുകയായിരുന്ന ട്രെയിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. കല്ലേറിൽ സി2, സി4 കോച്ചുകളുടെ ചില്ലുകളായിരുന്നു പൊട്ടിയത്. മുൻപും വന്ദേഭാരത് ട്രെയിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.