പൊഴിയൂര്‍- കൊല്ലംകോട് റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍
1441654
Saturday, August 3, 2024 6:26 AM IST
നെയ്യാറ്റിന്‍കര : കടലാക്രമണത്തിനു വിധേയമായ പൊഴിയൂര്‍- കൊല്ലംകോട് റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. നേരത്തെ നിര്‍മാണം പൂര്‍ത്തിയായ തീരദേശ റോഡ് ഈയടുത്ത കാലത്താണ് കടലാക്രമണത്തിൽ തകർന്നത്. റോഡ് ഏറെക്കുറെ പൂര്‍ണമായും പൊളിഞ്ഞതോടെ വാഹന ഗതാഗതവും നിലച്ചു.
എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. പൊട്ടിയ ഭാഗം പാറകള്‍ നിറച്ച് അകത്ത് മണ്ണിട്ട് പാത സഞ്ചാരയോഗ്യമാക്കുകയാണിപ്പോള്. റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ കെ. ആന്‍സലന്‍ എംഎല്‍എ ഇന്നലെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു.
കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും വകുപ്പ് ഉദ്യോഗസ്ഥരും അനുഗമിച്ചു.