ശ്വാസകോശ അര്‍ബുദ ദിനം ആചരിച്ചു
1441653
Saturday, August 3, 2024 6:26 AM IST
നെയ്യാറ്റിന്‍കര : ലോക ശ്വാസകോശാര്‍ബുദ ദിനാചരണത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമായി.
കൗണ്‍സിലര്‍ എ.എസ് ഐശ്വര്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി കൺസൾട്ടൻ്റ് ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വി.പി വീണ ബോധവത്കരണ ക്ലാസ് നയിച്ചു.
വിക്ടറി ഗ്രൂപ്പ് ചെയർമാൻ ഡി. സുനിൽ, സ്കൂൾ മാനേജർ ഡി. രജീവ്, മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം, മാനേജ്മെന്റ് പ്രതിനിധി എസ്.എന്‍ നിഖിൽ, പ്രിൻസിപ്പൽ ജി.എസ് ജ്യോതികുമാർ, ദിലീപ് എന്നിവര്‍ സംബന്ധിച്ചു.