ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കള്‍ ശേഖരിച്ചു
1441652
Saturday, August 3, 2024 6:26 AM IST
നെയ്യാറ്റിന്‍കര : വയനാടിലെ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവര്‍ക്കായി കെഎല്‍സിഎ പെരുങ്കടവിള സോണൽ സമിതിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കള്‍ ശേഖരിച്ചു.
കൈകോർക്കാം വയനാടിനായി എന്ന പേരിൽ നടന്ന ശേഖരണ ദൗത്യത്തില്‍ കാക്കണം മാതാപുരം ഹോളി ട്രിനിറ്റി കോൺവന്റ് സ്കൂളും പങ്കാളികളായി.
കുട്ടികളിൽ നിന്ന് ശേഖരിച്ച അവശ്യ വസ്തുകൾ പെരുങ്കടവിള കെഎല്‍സിഎ ആത്മീയ ഉപദേഷ്ടാവ് ഫാ. സിജോ ജോസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപയിൽ നിന്ന് ഏറ്റുവാങ്ങി സോണൽ പ്രസിഡന്റ് ബിനിൽ മണലുവിള, അധ്യാപകര്‍, ക്ലാസ് ലീഡർമാർ എന്നിവർ പങ്കെടുത്തു.