തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന നൈ​റ്റ് സ്ക്വാ​ഡി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 9,090/ രൂ​പ പി​ഴ ഈ​ടാ​ക്കി. ഡേ ​സ്ക്വാ​ഡി​ല്‍ ഉ​ള്ളൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ണ്ണ​മ്മൂ​ല, വ​ഞ്ചി​യൂ​ര്‍, പേ​ട്ട, ശം​ഖു​മു​ഖം, ചാ​ക്ക, പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

ആ​കെ 32,050/ രൂ​പ പി​ഴ ഈ​ടാ​ക്കി നോ​ട്ടീ​സ് ന​ല്‍​കി. മേ​യ​ര്‍​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശം​ഖു​മു​ഖം ഓ​ള്‍​ഡ് കോ​ഫി ഹൗ​സി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം പൊ​തു ഇ​ട​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. 10,10രൂ​പ പി​ഴ ടാ​ക്കി. ഉ​ള്ളൂ​ര്‍ വാ​ര്‍​ഡി​ല്‍ പൊതു​നി​ര​ത്തി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട ത​ട്ടു​ക​ട​യ്ക്ക് 5,010/ രൂ​പ​യും ഈ​ടാ​ക്കി