ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
1441385
Friday, August 2, 2024 6:52 AM IST
നെടുമങ്ങാട് : വേങ്കവിള രാമപുരം ഗവ. യുപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ശ്രീവരദ തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ സംഭാവന ഏറ്റുവാങ്ങി. നെട്ട ദീപു ഭവനിൽ മണികണ്ഠന്റെയും സന്ധ്യയുടെയും മകളാണ് ശ്രീവരദ.