മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം : നെടുമങ്ങാട് സ്വദേശി അ​റ​സ്റ്റി​ല്‍
Friday, July 5, 2024 6:34 AM IST
നെ​ടു​മ​ങ്ങാ​ട് : മെ​ഡി​ക്ക​ല്‍ ഫാ​ര്‍​മ​സി​യു​ടെ മ​റ​വി​ല്‍ എം​ഡി​എം​എ ക​ച്ച​വ​ടം. ക​ട​യു​ട​മ​യു​ടെ മ​ക​ന്‍ പി​ടി​യി​ല്‍. നെ​ടു​മ​ങ്ങാ​ട് തെ​ക്കും​ക​ര മു​ള​വ​ന്‍​കോ​ട് വാ​ട​യി​ല്‍ നാ​സ​റി​ന്‍റെ മ​ക​ന്‍ ഷാ​നാ​സ് (34)നെ ​ആ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു എ​തി​ര്‍​വ​ശം കു​റ​ക്കോ​ട് വി ​കെ​യ​ര്‍ ഫാ​ര്‍​മ​സി എ​ന്ന് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 11 പ്ലാ​സ്റ്റി​ക് പൗ​ച്ചു​ക​ളി​ലാ​യി സൂ​ക്ഷീ​ച്ചി​രു​ന്ന എം​ഡി​എം​എ​യാ​ണ് ക​ണ്ട​ത്തി​യ​ത്. ചെ​റി​യ അ​ള​വി​ല്‍ എം​ഡി​എം​എ​യു​മാ​യി പ​ടി​കൂ​ടി​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് ഫാ​ര്‍​മ​സി വ​ഴി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.
തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സം​ഘം ഫാ​ർ​മ​സി​യി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി. ഫാ​ര്‍​മ​സി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍​നി​ന്നും ഒ​ന്ന​ര​ഗ്രാ​മോ​ളം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

എം​ഡി​എം​എ വി​ല്‍​പ്പ​ന​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​നാ​സ് മു​ന്‍​പും ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ള്‍​വ​ഴി മാ​ര​ക ല​ഹ​രി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് എ​റ്റ​വും ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണെ​ന്നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സെ​സ് സി​ഐ സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

കേ​സി​ന്‍റെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ത്രി​യും ആ​വ​ശ്യ​ക്കാ​ർ​ക്ക് വേ​ണ്ടി ഫാ​ർ​മ​സി തു​റ​ന്ന് സാ​ധ​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഫാ​ർ​മ​സി ഇ​പ്പോ​ൾ അ​ട​പ്പി​ച്ചു.

എ​ക്‌​സൈ​സ് സി​ഐ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍.​ര​ഞ്ചി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി​ജു, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ സ​ജി, ന​ജി​മു​ദ്ദീ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, വ​നി​താ സി​വി​ല്‍ ഓ​ഫീ​സ​ര്‍ മ​ഞ്ജു​ഷ, ഡ്രൈ​വ​ര്‍ ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ റ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.