ഏകദിന ശിൽപശാല സംഘടിപ്പിച്ചു
1423907
Tuesday, May 21, 2024 1:50 AM IST
പാറശാല: പാറശാല സരസ്വതി ആശുപത്രിയിൽ സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാരുടെ രാജ്യാന്തര ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സരസ്വതി ആശുപത്രിയുടേയും ഐഎജിഇഎസ്, എഎസ്ഐ, സാര്‍ക്ക് ബോര്‍ഡര്‍ലെസ് ഡോക്ടര്‍സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ എന്‍ഡോ ഹെര്‍ണിയ എന്‍ഡോ ഗൈനക് റീലോഡഡ് ഏകദിന ശില്പശാലയാണ് സംഘടിപ്പിച്ചത്. സരസ്വതി ആശുപത്രി ചെയര്മാന് ഡോ. എസ്.കെ .അജയ്യ കുമാറിന്റെ അധ്യക്ഷതയില്‍ ഐഎജിഇഎസ് പ്രസിഡന്റ് ഡോ.സുഭാഷ് അഗര്‍വാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാര്‍ക്ക് ബോര്‍ഡര്‍ലെസ് ഡോക്ടേഴ്സ് സൊസൈറ്റി കണ്‍വീനര്‍ ഡോ. എസ്പിഡിഇ സര്‍ക്കാര്‍ മുഖ്യപ്രഭാഷണം നടത്തി.