ബ​സും ബൈ​ക്കും കൂട്ടിയിടിച്ച് യു​വാ​വ് മ​രി​ച്ചു
Sunday, October 1, 2023 11:16 PM IST
വെ​ള്ള​റ​ട: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക​ന്‍ മ​രി​ച്ചു.​ വെ​ള്ള​ച്ചി​പ്പാ​റ റോ​ഡ​രി​ക​ത്തി​ല്‍ ഷി​ബു (46) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ഫോ​ളോ ബ്രി​ക്‌​സ് ക​മ്പ​നി​യി​ലെ ഡ്രൈവ​റാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ന് ​വെ​ള്ള​ച്ചിപാ​റ​ക്ക് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്ക് പോ​കു​വാ​നാ​യി ഷി​ബു വീ​ട്ടി​ല്‍നി​ന്ന് പ​ന​ച്ച​മൂ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ എ​തി​രെവ​ന്ന ത​മി​ഴ്‌​നാ​ട് ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ശാ​രിപ​ള്ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സാ​രി​ച്ചു. ഭാ​ര്യ ഷീ​ന. മ​ക​ള്‍ അ​തു​ല്യ. അ​രു​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.