അമ്മാവന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ മരുമകൻ ലോറിയിടിച്ച് മരിച്ചു
1296746
Tuesday, May 23, 2023 1:11 AM IST
വെള്ളറട: അമ്മാവന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോയ മരുമകന് ലോറി ഇടിച്ച് മരിച്ചു. ഇന്നലെ വെള്ളറടയ്ക്ക് സമീപം ചാരുംകുഴി യുപി സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ അഞ്ചുമരംകാല മേക്കും കര പുത്തന്‍വീട്ടില്‍ സഞ്ജു (22) ആണ് മരിച്ചത്.
സഞ്ജുവിന്റെ അമ്മാവൻ ആനക്കുഴിക്കോട് ജോയ് (51) കഴിഞ്ഞ ദിവസമാണ് മരിച്ചത്. തുടർന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് സഞ്ജു അപകടത്തിൽപ്പെട്ടത്.സഞ്ജുവിന്റെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സഞ്ജു വെള്ളറട അഞ്ചു മരം കാല മേക്കുംകര പുത്തന്‍വീട്ടില്‍ തോമസിന്റെയും ലീനയുടെയും മകനാണ്. സഹോദരി ചിഞ്ചു. വെള്ളറട പോലീസ് നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.