പേപ്പാറ ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1296745
Tuesday, May 23, 2023 1:11 AM IST
വിതുര : പേപ്പാറ ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേട്ട കൃഷ്ണകൃപയിൽ ശിവകുമാറിന്റെ മകൻ ഉണ്ണികൃഷ്ണൻ (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ കാണാതായത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം ഡാം കാണാനായെത്തിയതാണ്. വൃഷ്ടിപ്രദേശത്ത് സംസാരിച്ചിരിക്കവെ കാൽ വഴുതി വീണതെന്നാണ് കൂടെയുണ്ടായിരുന്നവർ ഡാം അധികൃതരെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ നടത്തവേ നെല്ലിക്കപ്പാറയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ: ലീന. സഹോദരി പൂർണിമ