വനം വകുപ്പ് തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് സമരം ഇന്ന്
1279213
Sunday, March 19, 2023 11:56 PM IST
വെള്ളറട: വനം വകുപ്പിൽ ദിവസവേതനക്കാരായ തൊഴിലാളികള്‍ ഇന്ന് വനം മേധാവിയുടെ ഓഫീസുകള്‍ക്കുമുമ്പിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിലും പ്രതിഷേധ ധര്‍ണ നടത്തുന്നു.
മാസത്തില്‍ 26 ദിവസം വേതനം പൂര്‍ണമായും നല്‍കുക, മാസങ്ങളായി വേതനം കുടിശികയായിരിക്കുന്നത് പൂര്‍ണമായും നല്‍കുക, മറ്റുവകുപ്പുകളില്നിന്നും വ്യത്യസ്തമായി വനം വകുപ്പില്‍ മാത്രം 56 വയസായവരെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന് സെക്രട്ടറിയേറ്റിനു മുമ്പിലെ സമരം ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ പ്രതിക്ഷേധ സമരം വിജയിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് എഐടിയുസി ഭാരവാഹികളായ ബാബു പോളും അഡ്വ. കള്ളിക്കാട് ചന്ദ്രനും ആവശ്യപ്പെട്ടു .
വാർഷികവും അനുമോദനച്ചടങ്ങും
വിതുര: പഞ്ചായത്തിലെ ഗണപതിയാംകോട് വാർഡിലെ എഡിഎസ് വാർഷികവും അനുമോദനച്ചടങ്ങും പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വാർഡംഗം തങ്കമണി അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം എസ്. സുനിത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, അംഗങ്ങളായ നീതു രാജീവ്, ഷാജിത അൻഷാദ്, സിന്ധു, സിഡിഎസ് ചെയർപേഴ്സൺ സി.എസ്. ഉഷാകുമാരി, വിജയകുമാർ, സീനാ ബീവി, ക്രിസ്റ്റിൻ ജാൻസി, സിഡിഎസ്, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾ അവതരിപ്പിച്ചു.
അനുസ്മരണ സമ്മേളനം നടത്തി
തിരുവനന്തപുരം: എൻസിപി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ആയിരുന്ന നന്ദിയോട് സുബാഷ് ചന്ദ്രന്റെ നിര്യാണത്തിൽ എൻസിപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനം പാർട്ടി പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി അധ്യക്ഷനായിരുന്നു. വർക്കല രവികുമാർ, ലതിക സുഭാഷ്, കെ.ആർ. രാജൻ, എം. അലാവുദിൻ, അഡ്വ. ആർ. സതീഷ് കുമാർ, കെ. ഷാജി, ഇടക്കുന്നിൽ മുരളി, ബിന്ദു രവീന്ദ്രൻ, വിശാലക്ഷി തുടങ്ങിയവർ പ്രസംഗിച്ചു.